ADVERTISEMENT

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. വിവാഹവേദിയിൽ നിന്നുള്ള അതിമനോഹര ദൃശ്യങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

devika4
ദേവികയും പിതാവ് സുരേഷ് കൃഷ്ണനും Image Credit: Instagram/Sujatha Mohan

‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് സുജാതയുടെ പോസ്റ്റ്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. 

സുജാത മോഹന്‍ കുടുംബസമേതം ദേവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

devika3
ദേവികയും അരവിന്ദും വിവാഹ ചടങ്ങിനിടെ Image Credit: Instagram/Sujatha Mohan

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചതു ശ്രദ്ധേയമായി. രാധിക തിലകിന്റെ വളരെ അടുത്ത ബന്ധുവാണ് സുജാത.

devika1
ദേവിക സുരേഷ് വിവാഹവേദിയില്‍ Image Credit: Instagram/Sujatha Mohan

അനിയത്തിയുടെ അപ്രതീക്ഷിത വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും താനും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ലെന്നു വിതുമ്പലോടെ ഗായിക പൊതുവേദിയിലുൾപ്പെടെ പറഞ്ഞിട്ടുണ്ട്. 

devika5
പിതാവ് സുരേഷ് കൃഷ്ണനൊപ്പം ദേവികയും അരവിന്ദും Image Credit: Instagram/Sujatha Mohan

തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു ദേവികയുടെ വിവാഹം. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ.

devika2
ദേവികയും അരവിന്ദും വിവാഹശേഷം കുടുംബത്തോടൊപ്പം Image Credit: Instagram/Sujatha Mohan

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഗായികയായും മികവ് തെളിയിച്ചിട്ടുണ്ട് ദേവിക. 

devika6
ദേവിക സുരേഷ് വിവാഹവേദിയിൽ Image Credit: Instagram/Sujatha Mohan

ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകള്‍ നടക്കുകയെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. 

English Summary:

Singer Sujatha Mohan shares her niece Devika's wedding photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com