സുദീപ് കുമാറിന്റെ സ്വരമികവിൽ ‘എന്റെ ആറ്റുകാലമ്മേ’; മനം നിറച്ച് ഭക്തിഗാനം
Mail This Article
×
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പുറത്തിറക്കിയ ‘എന്റെ ആറ്റുകാലമ്മേ’ എന്ന ഭക്തിഗാന വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തങ്കൻ തിരുവട്ടാർ വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം, പിന്നണിഗായകൻ സുദീപ് കുമാർ ആലപിച്ചു.
‘കുംഭമാസക്കുളിരു ചൂടും നൽ പുലർക്കാലം
കളഭകലശം കണ്ടുതൊഴുത് കൺ കുളിർക്കുമ്പോൾ
ആറ്റുകാലിൽ അലയടിക്കും ഇളം കുളിർക്കാറ്റിൽ
ദേവി നിന്‍ കഴലിൻ പാദസരത്തിൻ സ്വനം കേട്ടു ഞാൻ....’
‘എന്റെ ആറ്റുകാലമ്മേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. നരേന്ദ്രൻ.ജി.നായർ ആണ് സംഗീത വിഡിയോ നിർമിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയുടെ ഭക്തിനിർഭരമായ കാഴ്ചകൾ ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻപും രഘുപതി പൈ ഈണമൊരുക്കിയ സംഗീത ആൽബങ്ങൾ ആസ്വാദകശ്രദ്ധ നേടിയിട്ടുണ്ട്.
English Summary:
Ente Aattukaalamme devotional song
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.