ADVERTISEMENT

ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായിക അഭയ ഹിരൺമയി. മതസൗഹാർദം വെളിവാക്കുന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഭക്തിസാന്ദ്രമായ ദൃശ്യങ്ങൾ അഭയ പോസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല അഭയ പൊങ്കാലയിടുന്നത്. പക്ഷേ ഇത്തവണ വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് താൻ പൊങ്കാലയർപ്പിക്കുന്നതെന്നു ഗായിക വെളിപ്പെടുത്തി. 

Read Also: പ്രതികരിക്കാതിരുന്നാൽ തെറ്റുകാരിയെന്നു മുദ്രകുത്തും, എന്റെ ശരികളെ ആളുകൾ ഉൾക്കൊണ്ടു തുടങ്ങി: അമൃത അഭിമുഖം

‘സർവ ചരാചരങ്ങൾക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ! വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തെ വീട്ടിലെ സഹീറിക്കയാണ്. പൊങ്കാലയ്ക്കു പോകാൻ ഇങ്ങ് എറണാകുളത്തു നിന്നും പുറപ്പെടുമ്പോൾ, വർക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാൻ പ്രയാസപ്പെട്ടപ്പോൾ സ്വന്തം പറമ്പിൽ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.

ഈ പൊങ്കാലയൊക്കെ എപ്പോഴാണ് ഒരു പാർട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയോ ഒക്കെ മാത്രം ഭാഗമായി മാറുന്നത്? ഞങ്ങളൊക്കെ സ്കൂളിലും കോളജിലും പൊങ്കാല പായസവും തെരലിയും കൊണ്ടുപോയിരുന്നു. അത് കഴിക്കാൻ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കുറേ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടേതുമായി മാറണം. അത് അങ്ങനെയായിരുന്നു’, അഭയ ഹിരൺമയി കുറിച്ചു. 

ഞായറാഴ്ച ആയിരുന്നു പൊങ്കാല. നടിമാരായ ചിപ്പി, ജലജ, ആനി, കൃഷ്ണപ്രഭ തുടങ്ങി നിരവധി പ്രമുഖർ പൊങ്കാലയർപ്പിച്ചു. ശാസ്തമംഗലത്തെ വീട്ടില്‍ പൊങ്കാല ഇടാന്‍ ഭാര്യ രാധികയെ സഹായിക്കുന്ന പതിവ് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും സുരേഷ് ഗോപി മറന്നില്ല. കുടുംബസമേതം വീട്ടിലാണ് ആനി പൊങ്കാലയർപ്പിച്ചത്.

English Summary:

Singer Abhaya Hiranmayi made pongala at attukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com