ഉണ്ണി മുകുന്ദൻ ചിത്രത്തിനു പാട്ടൊരുക്കാൻ കെജിഎഫിന്റെ സംഗീതജ്ഞൻ രവി ബസ്റുർ
Mail This Article
കെജിഎഫ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ രവി ബസ്റുർ മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാര്‍ക്കൊ’ എന്ന ചിത്രത്തിനു വേണ്ടി ഈണമൊരുക്കാനാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴി രവി ബസ്റുർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ മേഖലയിൽ പ്രതിഭ തെളിയിച്ച രവി ബസ്റുർ, ഇതുവരെ നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. കെജിഎഫ്ഒ ന്നും രണ്ടും ചാപ്റ്ററുകളിലൂടെയാണ് ആഗോള ശ്രദ്ധ നേടിയത്. രവി ബസ്റുർ മലയാളത്തിലേക്കെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാപ്രേമികൾ.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് ‘മാർക്കൊ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നു ചിത്രം നിർമിക്കുന്നു. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണു ചിത്രത്തിന്റെ നിർമാതാക്കൾ.