ദേവരാജൻ മാഷിന്റെ ഓർമകൾക്കു മുൻപിൽ പാട്ടുമായി നസീറ ബക്കർ
Mail This Article
×
മലയാള ചലച്ചിത്ര-നാടക ഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകി കടന്നു പോയ സംഗീതപ്രതിഭ ദേവരാജൻ മാസ്റ്റർക്ക് ആദരമായി പാട്ടെഴുതി കോഴിക്കോട്ടുകാരി നസീറ ബക്കർ. ‘ദേവരാഗം’ എന്ന പേരിലൊരുക്കിയ ഗാനം ആലപിച്ചത് പിന്നണിഗായകൻ വി.ടി മുരളിയാണ്. ആനന്ദ് കാവുംവട്ടം പാട്ടിന് ഈണമൊരുക്കി.
ദേവരാജൻ മാഷിന്റെ സ്മൃതിമണ്ഡപത്തിലിരുന്നാണ് താൻ പാട്ടെഴുതി പൂർത്തീകരിച്ചതെന്ന് നസീറ ബക്കർ പറയുന്നു. കോഴിക്കോട് ലളിതകലാ അക്കാദമിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി സി.എസ്.മീനാക്ഷി, വിനീഷ് വിദ്യാധരന് പോസ്റ്റർ കൈമാറി പാട്ടിന്റെ പ്രകാശനകർമം നിർവഹിച്ചു. വി.ടി.മുരളി, നസീറ ബക്കർ, ആനന്ദ് കാവും വട്ടം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
English Summary:
Musical tribute for Devarajan Master
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.