ADVERTISEMENT

ജയവിജയയുടെ സംഗീതത്തിൽ ഒറ്റ സിനിമയ്ക്കേ ഞാൻ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, അവരുടെ സംഗീതജീവിതത്തിലെ വലിയൊരു ചരിത്രത്തിനൊപ്പം എന്റെ വരികളുണ്ട്. ഞാൻ 2 സിനിമയ്ക്കു മാത്രം പാട്ടെഴുതിക്കഴിഞ്ഞ കാലം. എച്ച്എംവിക്കുവേണ്ടി ഗ്രാമഫോൺ ഡിസ്ക് ചെയ്യാനുള്ള താൽപര്യവുമായി ജയവിജയന്മാർ കാണാനെത്തി. അന്നു ഞാനും അവരും മദ്രാസിലെ 2 ലോഡ്ജുകളിലാണു താമസം. 

പകൽ മുഴുവൻ അവർ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ വീട്ടിൽ പോയി സംഗീതം അഭ്യസിക്കും. യേശുദാസും ചെമ്പൈയുടെ ശിഷ്യനാണ്. ആ പരിചയത്തിൽ ദാസ് ഡിസ്കിൽ പാടുമെന്നു തീരുമാനിച്ചു. സിനിമയിൽ പാട്ടെഴുതി ശ്രദ്ധ നേടിയ ഒരാൾ വേണമെന്ന് എച്ച്എംവി കമ്പനി നിബന്ധന വച്ചു. അങ്ങനെയാണ് അവർ എന്നെ കാണാനെത്തിയത്. പി.ഭാസ്കരനെയോ വയലാറിനെയോ തേടിപ്പോയാൽ അന്നു കിട്ടണമെന്നില്ല. അത്രയ്ക്കു തിരക്കിലാണവർ. 

ഒരു ഡിസ്കിന്റെ എ സൈഡിലും ബി സൈഡിലും ഓരോ പാട്ടു മാത്രം. ‘ഗുരുവും നീയേ സഖിയും നീയേ... ’ എന്ന് ഒരു ഗാനം. ‘ഗോപീഹൃദയകുമാരാ...’ എന്നു രണ്ടാമത്തെ ഗാനം. സംഗീതസംവിധായകരെന്ന നിലയിൽ ‘ജയവിജയ’ എന്ന പേര് ആദ്യം രേഖപ്പെടുത്തിയ ചരിത്രവുമായി ആ ഡിസ്ക് പുറത്തിറങ്ങി. 

പിന്നീടു ഞങ്ങൾ ഒത്തുചേരുന്നത് 1977 ൽ പുറത്തുവന്ന ‘സ്നേഹം’ എന്ന സിനിമയിലെ പാട്ടുകളൊരുക്കാനാണ്. എ.ഭീംസിങ് സംവിധാനം ചെയ്ത ചിത്രം. സ്വർണം പാകിയ കൊട്ടാരത്തിലെ... (യേശുദാസ്), ഈണം പാടിത്തളർന്നല്ലോ... (ജോളി ഏബ്രഹാം) തുടങ്ങി 5 പാട്ടുകളായിരുന്നു ആ ചിത്രത്തിൽ. പിന്നീട് ഞങ്ങൾക്ക് ഒന്നിക്കാൻ അവസരമുണ്ടായില്ല. ജയവിജയന്മാർ പിന്നീടു ഭക്തിഗാനമേഖലയിൽ സജീവമായി. ഞാൻ കേരളത്തിൽ സ്ഥിരമായി ഇല്ലാതിരുന്നതിനാൽ, അത്തരം പാട്ടുകൾ അധികം 

എഴുതിയതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com