ADVERTISEMENT

ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിലെ ‘ജാഡ’ പാട്ടിന്റെ വിഡിയോ പതിപ്പ് പ്രേക്ഷകർക്കരികിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണിത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രേക്ഷകസ്വീകാര്യതയാണു ലഭിച്ചത്. ഇപ്പോൾ വിഡിയോ പതിപ്പും ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം 5 ലക്ഷത്തിനടുത്ത് പ്രേക്ഷകരെ നേടിയ ഗാനം ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്. 

ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നു ചിത്രം നിർമിച്ചു. തിയറ്ററിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. 
 

ഫഹദിനെക്കൂടാതെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ആവേശത്തിൽ വേഷമിടുന്നു. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ്: വിവേക് ഹര്‍ഷന്‍.

English Summary:

Jaada video song from the movie Aavesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com