ADVERTISEMENT

അനാരോഗ്യത്തെ തുടർന്ന് നേരത്തേ തീരുമാനിച്ച സംഗീതപരിപാടിയിൽ‌ നിന്നു പിൻമാറി ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. ഏതാനും ദിവസങ്ങളായി തനിക്കു പനിയും ശരീരവേദനയുമാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും നിക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. നിശ്ചയിച്ചുറപ്പിച്ച പരിപാടിയിൽ നിന്നു പിൻവാങ്ങേണ്ടിവന്നതിനു താൻ ആരാധകരോടു മാപ്പ് ചോദിക്കുകയാണെന്നും നിക് ജൊനാസ് കൂട്ടിച്ചേർത്തു.

 

‘പ്രിയപ്പെട്ടവരേ, നിങ്ങളുടെ നിക് ഇവിടെയുണ്ട്. ശുഭകരമല്ലാത്ത വാർത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ചു ദിവസം മുൻപ് എനിക്ക് ചില അസ്വസ്ഥതകൾ തോന്നി. രാത്രിയിയോടെ എന്റെ ശബ്ദം നഷ്ടപ്പെട്ടു. പനിയും ശരീരവേദനയും തൊണ്ടവേദനയും ചുമയും എന്നെ തളർത്തി. ഏതാനും ദിവസങ്ങളായി ഞാൻ പൂർണമായും കിടപ്പിലാണ്. മരുന്നുകൾ കഴിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതേയുള്ളു. 

ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുകയാണ്. സംഗീതപരിപാടി കാണാൻ ആഗ്രഹിച്ചിരുന്ന നിങ്ങളെ നിരാശരാക്കേണ്ടി വന്നതിൽ വലിയ ദുഃഖമുണ്ട്. ഞാൻ കാരണം നിങ്ങൾക്കു അസൗകര്യം ഉണ്ടാകുന്നത് എനിക്കിഷ്ടമല്ല. എന്റെ പാട്ട് കേൾക്കാൻ വേണ്ടി നിങ്ങളിൽ പലരും യാത്ര പുറപ്പെട്ടുകാണും. പാതിവഴിയിൽ വച്ച് നിങ്ങൾ മടങ്ങേണ്ടി വന്നതോർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. ഞാൻ വീണ്ടും പറയുന്നു, എന്നോടു ക്ഷമിക്കണം. ഇപ്പോഴത്തെ അനാരോഗ്യത്തെ ഞാൻ മറികടക്കും. സുഖം പ്രാപിച്ച് പാട്ടുമായി ഞാൻ നിങ്ങൾക്കു മുന്നിലെത്തും. എന്റെ സാഹചര്യം മനസ്സിലാക്കുമല്ലോ? നിങ്ങൾക്ക് മികച്ച സംഗീതപരിപാടി സമ്മാനിക്കാണ് ഞാൻ എക്കാലവും ആഗ്രഹിക്കുന്നത്’, നിക് ജൊനാസ് കുറിച്ചു. 

 

സഹോദരരും ഗായകരുമായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവർക്കൊപ്പം മെക്സിക്കോയിൽ നടത്താനിരുന്ന സംഗീതപരിപാടിയാണ് ആരോഗ്യ പ്രശ്നത്താൽ നിക് ജൊനാസ് നീട്ടിവച്ചത്. പരിപാടി ഓഗസ്റ്റിലേക്കു പുനഃക്രമീകരിച്ചതായി ജൊനാസ് ബ്രദേഴ്സിന്റെ അടുത്തവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

English Summary:

Nick Jonas postpones musical event due to health issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com