ADVERTISEMENT

ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പോപ് ഗായകൻ ജസ്റ്റിൻ ബീബറും പങ്കാളിയും മോഡലുമായ ഹെയ്‌ലി ബാൾഡ്‌വിനും. ഗായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഹെയ്‌ലിയുടെ വയറിൽ കൈചേർത്തു നിൽക്കുന്ന ചിത്രം ബീബർ പങ്കുവച്ചു. ഹെയ്‌ലിക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങളും ബീബർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജസ്റ്റിൻ ബീബറിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കിം കർദാഷിയാൻ, കൈലി ജെന്നർ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ താരദമ്പതികൾക്ക് ആശംസയറിയിച്ച് രംഗത്തെത്തുന്നു. ഹെയ്‌ലി ഗർഭകാലത്തിലെ ആറാം മാസത്തിലാണെന്നാണു വിവരം. 

2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇരുവരുടെയും ചിത്രങ്ങളും വലിയതോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

English Summary:

Justin Bieber and Hailey Bieber expecting first child together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com