ADVERTISEMENT

വിവാഹമോചിതനായ വിവരം ഔദ്യോഗികമായി പങ്കുവച്ച് ഗായകനും സംഗീതസംവിധായകനും നടനുമായ ജി.വി. പ്രകാശ്. ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വിവാഹമോചിതരായ വിവരം പങ്കുവയ്ക്കുന്ന കുറിപ്പ് ഇരുവരും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. 

‘ഒരുപാടു ആലോചനകൾക്കു ശേഷം, ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ സൈന്ധവിയും ഞാനും 11 വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്നു വേർപിരിയാൻ തീരുമാനിച്ചു. വ്യക്തിപരമായ ആഴത്തിലുള്ള പരിവർത്തനത്തിലൂടെ കടന്നു പോകുന്ന ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യർഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് പരസ്പരം എടുക്കാവുന്ന മികച്ചൊരു തീരുമാനമാണ് ഇതെന്നു വിശ്വസിക്കുന്നു.  ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്. നന്ദി,’ ജി. വി പ്രകാശ് കുറിപ്പിൽ അറിയിച്ചു. 

2013–ലായിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി പ്രകാശ് പിന്നീട് സംഗീത സംവിധായകനായും നടനായും പേരെടുത്തു. 

English Summary:

GV Prakash and Saindhavi divorce after 11 Years of marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com