ADVERTISEMENT

എവരി പാസിങ് ഇയർ
ഈസ് ഗെറ്റിങ് ഹോട്ടർ...
ഐ ആം കീപ്പിങ് കൂൾ
വിത്ത് ദി കവനന്റ് ഓഫ് വാട്ടർ..
ദെയർ ഈസ് എ റെസിപി ഇൻ എ ലൈൻ
ഫ്രം ചാപ്റ്റർ 79..
‌എ സമ്മർ ഡ്രിങ്ക്
ഫോർ എൽസീസ് ഡോട്ടർ..

പാചകക്കുറിപ്പുകൾ പാട്ടാക്കി ഹിറ്റാക്കുന്ന പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ സാവൻ ദത്ത ഇത്തവണ പിടികൂടിയിരിക്കുന്നത് നമ്മുടെ സ്വന്തം മോരുംവെള്ളത്തെയാണ്. മോരുവെള്ളത്തിന്റെ പാചകക്കൂട്ട് പ്രശസ്ത നോവൽ കവനന്റ് ഓഫ് വാട്ടർ എന്ന പുസ്തകത്തിൽ കുറിച്ചിരിക്കുന്നതാണ് സാവൻ ദത്ത പാട്ടാക്കിയിരിക്കുന്നത്. ഇൻസ്റ്റയിലും യുട്യൂബിലും ഹിറ്റാണ് ഈ മോരുംവെള്ളം പാട്ട്. ബംഗാൾ മേഖലയിൽ നിന്നുള്ള പാചകക്കുറിപ്പുകൾ അവതരിപ്പിക്കുന്ന സാവൻ ദത്തയുടെ പാട്ടുപരമ്പര ലോകമെങ്ങും ഹിറ്റാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഇന്ത്യൻ സംഗീത സംവിധായികയാണ് ‘ ഹു വാണ്ട്സ് ടുബീ എ മില്യണയർ’ എന്ന ടിവി ഷോയുടെ കോൻ ബനേഗ ക്രോർപതി തുടങ്ങിയ ഇന്ത്യൻ പ്രോഗ്രാമുകൾക്ക് സൗണ്ട് ട്രാക്ക് ചെയ്ത പ്രതിഭയാണ്. ‘ചായ് പാനി’ ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങൾക്ക് ഗാനം രചിച്ചിട്ടുമുണ്ട്. ‘ദി മെട്രോനോം’ എന്ന വിഡിയോ സോഹ് ബ്ലോഗിന്റെ പേരിലാണ് സാവൻ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്.‌

മാസ്റ്റർ മൈൻഡ് ഇന്ത്യ, ഭൻവാർ, ദേശീയ അവാർഡ് നേടിയ കാർട്ടൂൺ പരമ്പര ജംഗിൾ ടെയിൽസ് ഇവയുടെയൊക്കെ സംഗീതത്തിനു പിന്നിൽ സാവൻ ദത്തയുണ്ട്. ലേഡി ചാറ്റർജി എന്ന സോളോ ആൽബത്തിൽ ദത്ത പ്രവർത്തിച്ചിട്ടുണ്ട്. സരോദ് പ്രതിഭ അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ, അയാൻ അലി ഖാൻ, പുല്ലാങ്കുഴൽ വാദകൻ അജയ് പ്രസന്ന തുടങ്ങിയ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രൊഡ്യൂസർ ആയിട്ടുമുണ്ട്. നാഷനൽ ജിയോഗ്രഫിക് ചാനലിനായി ദി അണ്ടർ ഗ്രൗണ്ട് ഇൻഫെർണോ എന്ന പരമ്പരയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയ. സിനിമാ നിർമാതാവായ സി.ബി. അരുൺകുമാറാണ് ഭർത്താവ്.

1900 മുതൽ 1977 വരെയുള്ള കേരളം പശ്ചാത്തലമാക്കി ഡോ. ഏബ്രഹാം വർഗീസ് എഴുതിയ കവനന്റ് ഓഫ് വാട്ടർ എന്ന പുസ്തകം ഇരുപതിലേറെ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com