ADVERTISEMENT

ഗായകൻ ജോ ജൊനാസുമായുള്ള വിവാഹബന്ധത്തെക്കുറിച്ചും ജൊനാസ് കുടുംബത്തിൽ അംഗമായിരുന്ന നാളുകളെക്കുറിച്ചും മനസ്സു തുറന്ന് നടി സോഫി ടേണർ. വിവാഹം കഴിഞ്ഞ അന്നു മുതൽ താൻ ഗായകൻ ജോയുടെ ഭാര്യ എന്ന നിലയിലാണ് അറിയപ്പെട്ടതെന്നും തന്റെ വ്യക്തിത്വത്തെ മാനിക്കുന്നതിനു പകരം, ജോയുടെ ഭാര്യ എന്നു പറഞ്ഞാണ് എല്ലാവരും അഭിസംബോധന ചെയ്തിരുന്നതെന്നും സോഫി വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോഫി ടേണർ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. 

‘ജോ ജൊനാസിന്റെ ഭാര്യ എന്ന നിലയിൽ മാത്രമാണ് ഞാൻ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. എന്റെ വ്യക്തിത്വത്തെ അത് വല്ലാതെ ബാധിച്ചു. ഭാര്യ എന്ന വിളിപ്പേര് ഞാൻ വെറുക്കുന്നു. ജോയുടെ സഹോദരങ്ങളും ഗായകരുമായ നിക്കിന്റെയും കെവിന്റെയും പങ്കാളികളായ പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു. ഞങ്ങൾ മൂവരും ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാർ എന്ന പേരിലാണ് അറിയപ്പെട്ടത്. എന്നിരുന്നാൽപ്പോലും എന്റെ മുൻഭർത്താവ് ജോ ജൊനാസ് എന്റെ വ്യക്തിത്വത്തെ ഏറെ മാനിച്ചിരുന്നു’, സോഫി ടേണർ പറഞ്ഞു. 

2023 സെപ്റ്റംബറിലാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും സോഫി ടേണറും വെളിപ്പെടുത്തിയത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നതിനാൽ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവർക്കും വില്ല പേരിട്ടിരിക്കുന്ന മകൾ ജനിച്ചു. 2022–ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്.

English Summary:

Sophie Turner says that she and Priyanka called wives of jonas brothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com