ADVERTISEMENT

നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കയ്യബദ്ധം സംഭവിച്ചതിന്റെ പേരിൽ സമൂഹം കുറ്റപ്പെടുത്തിയതിനും ട്രോളുകൾ പ്രചരിപ്പിച്ച് അമ്മയെ അപമാനിച്ചതിനുമെതിരെ ചിന്മയി വിമർശനസ്വരമുയർത്തി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം കൊണ്ടാണ് ഒരു യുവതി ആത്മഹത്യയ്ക്കു പ്രേരിതയായതെന്നും ചിന്മയി കുറ്റപ്പെടുത്തി. 

‘അപ്പാർട്ട്മെന്റിനു മുകളിൽ നിന്നു വീണ കുഞ്ഞിനെ അയൽക്കാർ ചേർന്നു രക്ഷിച്ചതിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപ് വൈറലായിരുന്നു. വിഡിയോ പ്രചരിച്ച എല്ലാ പേജുകളിലും ആളുകൾ ആ അമ്മയെ അപമാനിച്ചു, കുറ്റപ്പെടുത്തി. സഹികെട്ട് ഒടുവിൽ ആ അമ്മ ജീവനൊടുക്കി. ഈ സമൂഹം യഥാർഥത്തിൽ ചെയ്യുന്നതെന്താണ് ? കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പീഡിപ്പിക്കുന്നവരെയും ഉന്നതങ്ങളിലെത്തിക്കുകയും അവരുടെ പ്രകടനങ്ങൾ കാണാൻ ടിക്കറ്റ് എടുക്കുകയും ചെയ്യുന്നു. എന്തൊരു സംസ്കാരമാണിത് ? എന്തൊരു സമൂഹ‍മാണിത് ?’, ചിന്മയി കുറിച്ചു. നിരവധി പേരാണു ചിന്മയിയുടെ കുറിപ്പിനോടു പ്രതികരിക്കുന്നത്. 

രമ്യ വെങ്കിടേഷ് എന്ന യുവതിയാണ് സൈബർ ആക്രമണങ്ങളെത്തുടർന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 28–ന് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്നു ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തി. 

English Summary:

Chinmayi reacts on suicide of techie after cyber bullying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com