ADVERTISEMENT

‘നടികർ’ എന്ന ടൊവിനോ ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ലവ് ജവാൻ’ എന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്ന് ഈണമൊരുക്കി. സംഗീതും നേഹയും ചേർന്നാണ് ഗാനം ആലപിച്ചത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ശ്രദ്ധേയമായ ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചു. പ്രണയത്തിന്റെ ആഴവും വേർപാടിന്റെ നൊമ്പരവുമെല്ലാം പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. 

വ്യത്യസ്ത വേഷപ്പകർച്ചയിൽ ടൊവിനോ എത്തിയ ജൂനിയർ ലാൽ ചിത്രമാണ് ‘നടികർ’. ഭാവന നായികയായി. സൗബിൻ ഷാഹിർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘നടികര്‍’ സിനിമയ്ക്കുണ്ട്. ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നടികർ’. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ് ചിത്രം നിർമിച്ചു. 

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മേയ് 3ന് ചിത്രം പ്രദർശനത്തിനെത്തി.

English Summary:

Love Jawan song from the movie Nadikar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com