ADVERTISEMENT

അൽത്താഫ് സലിം - അനാർക്കലി മരിക്കാർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ‘മന്ദാകിനി’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘വിധുമുഖിയേ’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ‌ ആണ് വരികൾ കുറിച്ചത്. ബിബിൻ അശോക് ഈണമൊരുക്കിയ ഗാനം സുരജ് സന്തോഷ്, അനാർക്കലി മരിക്കാർ എന്നിവർ ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഉള്ളം തുടിക്കണ്’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മന്ദാകിനി’. സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ചിത്രം നിർമിച്ചിരിക്കുന്നു. ഷിജു.എം.ഭാസ്കർ, ശാലു എന്നിവരുടെതാണു കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിച്ചതും ഷിജു.എം.ഭാസ്കർ തന്നെ.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും മന്ദാകിനിയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല.എസ്.നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

English Summary:

Vidhumukhiye song from the movie Mandakini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com