ADVERTISEMENT

‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രക്ഷകർക്കരികിൽ. ‘പുലുമ്പോ തൊട്ട്’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. സന്തോഷ്‌ പുതുക്കുന്നിന്റെ വരികൾക്ക് ബ്ലെസൻ തോമസ് സംഗീതം നൽകി. അഭയ ഹിരൺമയി ആണ് ഗാനം ആലപിച്ചത്. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. മനോരമ മ്യൂസിക് ആണ് ‘പുലുമ്പോ തൊട്ട്’ പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. 

‘കുണ്ഡല പുരാണ’ത്തിൽ ആകെ നാല് പാട്ടുകളാണുള്ളത്. സന്തോഷ്‌ പുതുക്കുന്നിനെക്കൂടാതെ വൈശാഖ് സുഗുണനും പാട്ടുകളെഴുതിയിട്ടുണ്ട്. രാഹുൽ സുബ്രഹ്മണ്യനും സംഗീതസംവിധാനത്തിൽ പങ്കുചേർന്നിരിക്കുന്നു. നജീം അർഷാദ്, ശരത് എന്നിവരാണ് പിന്നണിയിലെ മറ്റു സ്വരങ്ങൾ. 

ഇന്ദ്രൻസിനെ നായകനാക്കി സന്തോഷ്‌ പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുണ്ഡല പുരാണം’. മേനോക്കിൽസ് ഫിലിംസ് ചിത്രം നിർമിക്കുന്നു. ജൂൺ അവസാന വാരത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

English Summary:

Pularumbo Thotte song from the movie Kunddala Puranam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com