ADVERTISEMENT

അമ്മയാകാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് പോപ്പ് താരം ലേഡി ഗാഗ. ഗർഭിണിയല്ലെന്നും ജിമ്മിൽ പോകാത്തതുകൊണ്ട് വയർ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്.  സഹോദരി നഥാലി ജെർമനോട്ടയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ലേഡി ഗാഗ ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായത്. 

കറുത്ത ബോഡികോൺ വസ്ത്രത്തിൽ സുന്ദരിയായെത്തിയ ലേഡി ഗാഗയുടെ വയർ മുന്നോട്ട് തള്ളി നിൽക്കുന്നതായി ചിത്രങ്ങളിൽ കാണാം. വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളിൽ ഓഫ് ഷോൾഡർ ഫുൾ ഫ്രോക് ആണ് ഗാഗ അണിഞ്ഞത്. അതിലും ഗർഭിണിയാണെന്നു തോന്നത്തക്കവിധം ചില അടയാളങ്ങൾ കാണപ്പെട്ടു. ഇതോടെ ഗാഗ ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. പിന്നാലെയാണ് ഗർഭിണിയല്ലെന്ന തുറന്നുപറച്ചിലുമായി ഗാഗ രംഗത്തെത്തിയത്. എന്നാൽ ഗാഗയുടെ വാക്കുകൾ പൂർണമായി വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകപക്ഷം. 

ബിസിനസുകാരനായ മൈക്കിൾ പോളൻസ്കിയുമായി ഡേറ്റിങ്ങിലാണ് ലേഡി ഗാഗ. 2019ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതുവത്സരാഘോഷത്തലേന്ന് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പാർട്ടിയിൽ വച്ചാണ് ലേഡി ഗാഗ കാമുകനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. മൈക്കിളിനെ ചുംബിക്കുന്ന ഗാഗയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് മൈക്കിളിനൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങൾ ലേഡി ഗാഗ പങ്കുവയ്ക്കുകയും ചെയ്തു. 

English Summary:

Lady Gaga pregnancy rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com