30 വയസ്സ് പോലുമില്ലാത്ത എനിക്കുള്ള പക്വതയെങ്കിലും നിങ്ങൾക്ക് കാണിച്ചൂടെ?: അഭിരാമി സുരേഷ്
Mail This Article
തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ആയ പ്ലസ് ടു വിദ്യാർഥിനി സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗായികയുടെ പ്രതികരണം. പലരും കമന്റുകളിലൂടെ കഴുകന്മാരെപ്പോലെ കൊത്തിപ്പറിക്കുന്നതു കാണുമ്പോൾ പുച്ഛം മാത്രമാണ് തോന്നുന്നതെന്നും മറ്റുള്ളവരെ അവരുടെ വഴിക്കു വിട്ടൂടെ എന്നും അഭിരാമി ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആയ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ആദിത്യയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് വിവരങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ഗായികയുമായ അഭിരാമി സുരേഷ്.
സൈബർ ബുള്ളീയിങ്ങിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു. എന്താലെ? നേരമ്പോക്കിനും ഫ്രസ്ട്രേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ. പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രമാണ് തോന്നാറ്.
കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്കു പുറകെ പോകുന്നവരെയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രമാണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വതയെങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട്. എന്തായാലും ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്,ച സ്വപ്നങ്ങൾക്കു വിടപറഞ്ഞ ആ മോൾക്ക് എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാർ.