സുകന്യയുടെ വരികൾക്ക് ശരത്തിന്റെ സംഗീതം; പ്രണയപ്പാട്ടുമായി ഡിഎൻഎ
Mail This Article
ഇടവേളയ്ക്കു ശേഷം ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎന്‍എ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കണ്ണാളനേ’ എന്നാരംഭിക്കുന്ന പാട്ടിന് നടി സുകന്യ ആണ് വരികൾ കുറിച്ചത്. ശരത് ഈണമൊരുക്കിയ ഗാനം കാര്‍ത്തിക്കും ആര്‍ച്ചയും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
യുവ നടൻ അഷ്‌കർ സൗദാന്‍ നായകനായെത്തിയ ചിത്രമാണ് ഡിഎൻഎ. റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമിച്ചത്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: ജോൺകുട്ടി. എ.കെ.സന്തോഷിന്റേതാണു തിരക്കഥ. പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്.