ADVERTISEMENT

നടി മീര നന്ദന്റെ വിവാഹത്തോടനുബന്ധിച്ച് നസ്രിയയും സംഘവും നൃത്തപരിശീലനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. റയൻ എബ്രഹാം ആണ് നസ്രിയയെയും സംഘത്തെയും ചുവടുകൾ പരിശീലിപ്പിക്കുന്നത്. ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. ചുവടുകൾ കണ്ടാസ്വദിച്ച് മീര നന്ദൻ അരികിൽ തന്നെയുണ്ട്. 

‘ജസ്റ്റ് വൈബിങ്’ എന്ന അടിക്കുറിപ്പോടെ നടി ശ്രിന്ദയാണ് രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘വൈബ് അങ്ങനെ വൈറലായി’ എന്നാണ് ഒരാളുടെ കമന്റ്. 

ജൂൺ 29നായിരുന്നു മീര നന്ദന്റെ വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കൊച്ചിയിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിവാഹസൽക്കാരത്തിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

English Summary:

Nazriya dancing with the song Chingamaasam vannu chernnal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com