കപ്പിൾ ഡാൻസുമായി രാധികയും ശരത്കുമാറും; പവർ പാക്ഡ് പ്രകടനം വൈറൽ
Mail This Article
നടി രാധികയുടെയും ശരത് കുമാറിന്റെയും തകർപ്പൻ നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മകൾ വരലക്ഷ്മിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന ആഘോഷ രാവിലായിരുന്നു ഇരുവരുടെയും പവർ പാക്ഡ് പ്രകടനം. ‘റൗഡി ബേബി’ക്കൊപ്പമാണ് ഇരുവരും ചുവടുവച്ചത്.
രാധികയുടെയും ശരത് കുമാറിന്റെയും നൃത്തരംഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തികഞ്ഞ ഊർജത്തോടെയുള്ള ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. വരലക്ഷ്മിയുടെ മെഹന്ദി ചടങ്ങിനിടെ ‘അപ്പടി പോട്’ എന്ന പാട്ടിനൊപ്പം ശരത് കുമാർ നൃത്തം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂലൈ 3നായിരുന്നു നടി വരലക്ഷ്മിയുടെ വിവാഹം. ഗാലറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്‌ദേവ് ആണ് വരൻ. തമിഴ് സിനിമാ ലോകത്തു നിന്നുള്ള നിരവധി താരങ്ങൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുത്തു. ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.