ADVERTISEMENT

അതിമനോഹര നൃത്ത വിഡിയോയുമായി നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ചെന്നൈ എക്സ്പ്രസിലെ ‘തിത്‌ലി’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മീനാക്ഷിയുടെ ഹൃദ്യമായ ചുവടുകൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. മീനാക്ഷിയുടെ അസാമാന്യ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. 

ചെന്നൈ എക്സ്പ്രസിനു വേണ്ടി ഗോപി സുന്ദറും ചിന്മയി ശ്രീപദയും ചേർന്നാലപിച്ച ഗാനമാണ് ‘തിത്‌ലി’. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് വിശാൽ– ശേഖർ ഈണമൊരുക്കി. ആരാധകർ ഏറെയുള്ള ഗാനമാണിത്. പാട്ടിനൊപ്പമുള്ള മീനാക്ഷിയുടെ നൃത്ത വിഡിയോ പുറത്തുവന്നതോടെ നിരവധി പേർ പ്രശംസയറിയിച്ചു. ചുവപ്പ് നിറത്തിലുള്ള സിംപിൾ കലംകാരി കുർത്തയണിഞ്ഞാണ് മീനാക്ഷി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 

മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി ദിലീപ്. സംവിധായകൻ അൽഫോൻസ് പുത്രന്റെ പങ്കാളി അലീനയ്ക്കൊപ്പം ചടുലമായി ചുവടുവച്ച് മീനാക്ഷിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ബാല്യകാല സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിന് നമിത പ്രമോദിനൊപ്പവും മീനാക്ഷി ചുവടുവച്ചത് ശ്രദ്ധ നേടിയിരുന്നു. 

English Summary:

Meenakshi Dileep dancing with the song Titli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com