ADVERTISEMENT

2009ൽ ലൊസാഞ്ചലസിൽ വച്ച് പോപ് ഇതിഹാസം മൈക്കൽ ജാക്‌സനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘എന്തിരന്‍’ സിനിമയില്‍ മൈക്കൽ ജാക്‌സൻ പാടേണ്ടതായിരുന്നു എന്ന് റഹ്മാൻ വെളിപ്പെടുത്തി. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റില്‍ ഒരു ആരാധകന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു റഹ്മാൻ

‘മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അക്കാര്യം അറിയിച്ച് ഒരു മെയിൽ അയച്ചിരുന്നെങ്കിലും ആഴ്ചകൾ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ആ സമയത്താണ് എനിക്ക് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്. പുരസ്കാരപ്രഖ്യാപനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കവെ, കൂടിക്കാഴ്ചയ്ക്കു സമ്മതമറിയിച്ച് മൈക്കലിന്റെ മെയിൽ സന്ദേശമെത്തി. പക്ഷേ പുരസ്കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തിലായതിനാൽ അപ്പോൾ എനിക്കു നോ പറയേണ്ടി വന്നു. പുരസ്കാരനിശയ്ക്കു ശേഷം കാണാമെന്ന എന്റെ മറുപടി അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ആഴ്ചകൾക്കിപ്പുറം ഞങ്ങൾ തമ്മിൽ കണ്ടു. ലൊസാഞ്ചലസിലെ ഒരു വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 

സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ‘‘വീ ആര്‍ ദ് വേള്‍ഡ്’’ എന്ന ആൽബത്തിൽ ഒരുമിച്ചു പ്രവർത്തിച്ചൂടെ എന്ന് അദ്ദഹം എന്നോടു ചോദിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്കു പരിചയപ്പെടുത്തി. മനസ്സർപ്പിച്ചു നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കൽ ജാക്സനെ കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ സംവിധായകൻ ശങ്കറിനോടു പങ്കുവച്ചു. അപ്പോൾ മൈക്കൽ എന്തിരനിൽ പാടുമോ എന്ന് ശങ്കർ എന്നോടു ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. അദ്ദേഹത്തെക്കൊണ്ടു പാടിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിച്ചു’, എ.ആർ.റഹ്മാൻ പറഞ്ഞു. 

English Summary:

AR Rahman opens up about the meeting with legend Michael Jackson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com