ADVERTISEMENT

നടി പ്രിയ വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് നമ്പർ ശ്രദ്ധനേടുന്നു. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പമാണ് നടി ചുവടുവച്ചത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം.

യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും നാസിഫും വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. 

പ്രിയയുടെയും നാസിഫിന്റെയും വസ്ത്രധാരണവും ശ്രദ്ധേയമായി. സഞ്ജയ് ശ്രീനിവാസും മെൽബിൻ അലക്സും ചേർന്നാണു വിഡിയോ ദൃശ്യങ്ങൾ ചിതീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com