ADVERTISEMENT

ശബ്ദംകൊണ്ടും ആലാപന ഭംഗികൊണ്ടും പകരം വയ്ക്കാനില്ലാത്ത രണ്ടു പേരാണ് സുജാതയും ശ്രീനിവാസും. എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ വട്ടം കേള്‍ക്കുമ്പോഴും കൊതിപ്പിച്ചുകൊണ്ടു പാടിത്തീരുന്ന പാട്ടുകളുടെ ശബ്ദമാധുരിയാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളും കൂടിയായ രണ്ടു പേരും ഹൃദയംകൊണ്ടു പാടിയൊരു പാട്ട് നമുക്കേറെ പ്രിയപ്പെട്ടതാകുകയാണ്. പാട്ടിന്റെ വഴിയിലൂടെ മുന്നോട്ടു പോകാന്‍ ഇരുവര്‍ക്കും എന്നും പ്രചോദനമായൊരു മഹാ സംഗീതജ്ഞന് ആദരമര്‍പ്പിച്ച് ഇരുവരും ചേര്‍ന്നു പാടിതാണ് ഗാനം. തങ്ങളെ പാട്ടുകാരായി പരുവപ്പെടുത്തിയ ആര്‍.ഡി.ബര്‍മന്‍ കാലത്തോടുള്ള കടപ്പാടെന്നോണമെന്നുള്ള സുന്ദരഗീതമായി അത് മാറുന്നു. 

പഴയ ഹിന്ദി ഗാനങ്ങളുടെ രാഗലയത്തെ അനുസ്മരിപ്പിക്കുന്ന ഗാനത്തിനു വരികള്‍ കുറിച്ചത് അശ്വിന്‍ ശ്രീനിവാസ് ആണ്. സുജാതയുടെ ശ്രുതിസുന്ദരമായ ഹമ്മിങും അതിനൊപ്പം ഏറെ ആസ്വദിച്ച് ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴവും പഞ്ചംദായുടെ പാട്ടിന് വ്യക്തിപരമായ സ്ഥാനം വ്യക്തമാക്കുന്ന ദൃശ്യങ്ങളും കൂടിയാകുമ്പോള്‍ പാട്ട് ഹൃദയഹാരിയാകുന്നു. 

ഇന്ത്യയൊട്ടാകെ പരന്നൊഴുകിയ അനശ്വര സംഗീതമായിരുന്നു ആര്‍.ഡി.ബര്‍മന്റേത്. കാലത്തെ അതിജീവിച്ച ക്ലാസ്സിക് സംഗീതജ്ഞന്റെ  സൃഷ്ടികള്‍ എന്നെന്നും കൊതിപ്പിച്ചിട്ടേയുള്ളു ഗായകരെയെല്ലാം. പ്രായഭേദമില്ലാതെ ഇന്ത്യയൊട്ടാകെ സംഗീത പ്രേമികളുടെ വലിയ ആരാധക വലയം തന്നെയുണ്ട് പഞ്ചംദാ എന്ന് സ്‌നേഹത്തോടെ നമ്മള്‍ വിളിക്കുന്ന ആർ.ഡി.ബര്‍മന്. സുജാതയും ശ്രീനിവാസും ആ ആരാധകവൃന്ദത്തിലെ അംഗങ്ങളുമാണ്. പഞ്ചംദായെ മനസ്സില്‍ ചേര്‍ത്തുവച്ച് സംഗീതവും സൗഹൃദവും ഇഴചേര്‍ത്ത് തീര്‍ത്ത ഗാനം ഇന്ത്യ കണ്ട എക്കാലത്തെ മഹാനായ സംഗീതജ്ഞരില്‍ ഒരാള്‍ക്കുള്ള ഹൃദ്യമായ ആദരമാകുന്നു.

English Summary:

Jazbon Ki Zubaan by Sujatha Mohan and Srinivas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com