മഡോണയുടെ ആസ്തി 850 മില്യൺ ഡോളർ! ഭക്ഷണം കഴിക്കാൻ പണമില്ലെന്നു വെളിപ്പെടുത്തി മകൻ
Mail This Article
പോപ് സംഗീതത്തിലെ ഇതിഹാസം മഡോണയുടെ മകൻ ഡേവിഡ് ബാന്ദയുടെ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താൻ അമ്മയുടെ അടുത്തു നിന്നു മാറി സ്വയം ജീവിക്കാൻ തുടങ്ങിയതോടെ സാമ്പത്തിക ഞെരുക്കത്തിലായെന്നും ആഹാരം കഴിക്കാൻ പോലും പണം തികയുന്നില്ലെന്നും ഡേവിഡ് തുറന്നു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സ്വകാര്യ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡേവിഡ് ബാന്ദ മനസ്സു തുറന്നത്.
ജീവിക്കാനാവശ്യമായ പണം ഉണ്ടാക്കാൻ പാടുപെടുന്നുണ്ടെങ്കിലും നിലവിലെ ജീവിതത്തിൽ താൻ സംതൃപ്തനാണെന്ന് ഡേവിഡ് പറയുന്നു. ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിലാണ് 18കാരനായ ഡേവിഡിന്റെ ഇപ്പോഴത്തെ താമസം. ഉപജീവനമാർഗമായി പ്രദേശവാസികളെ ഗിറ്റാർ പഠിപ്പിക്കുന്നു. 850 മില്യൻ ഡോളർ ആണ് മഡോണയുടെ ആസ്തി. എന്നാൽ അതിനെ ആശ്രയിക്കാതെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുകയാണ് ഡേവിഡ്. ചില രാത്രികളിൽ വിശക്കുമ്പോൾ ഭക്ഷണം വാങ്ങിക്കഴിക്കാൻ പോലും കയ്യിലെ പണം തികയില്ലെന്നും എന്നാൽ ആ തിരിച്ചറിവ് വളരെ മനോഹരമാണെന്നും ഡേവിഡ് പറയുന്നു. മരിയ എന്ന തന്റെ കാമുകിയെക്കുറിച്ചും ഡേവിഡ് ബാന്ദ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
മഡോണയ്ക്കു പുതിയൊരു പങ്കാളിയുണ്ടെന്നും ഡേവിഡ് വെളിപ്പെടുത്തി. അമ്മ ചെയ്യാൻ ആഗ്രഹിക്കുന്നതൊക്കെ ചെയ്യട്ടെയെന്നും അത് അമ്മയുടെ ജീവിതമല്ലേയെന്നും ഡേവിഡ് ചോദിക്കുന്നു. മഡോണയുടെ മുൻ പ്രണയബന്ധങ്ങളെയും വേർപിരിയലുകളെയും കുറിച്ചുമൊക്കെ മകൻ തുറന്നു പറഞ്ഞു. ഡേവിഡിനെ കൂടാതെ റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ലോര്‍ഡ്സ് ലിയോൺ എന്നീ മക്കളുമുണ്ട് മഡോണയ്ക്ക്.