ADVERTISEMENT

ആസ്വാദകഹൃദയങ്ങൾ കീഴടക്കി ഭക്തിഗാനം ‘കന്യാതനൂജ’. എലിസബത്ത് കലംപനയിലിൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാഹുൽ വേദ ഈണമൊരുക്കിയ ഗാനം ശ്രേയ ഫിലിപ് ആലപിച്ചു. ലളിത് തല്ലൂരിയാണ് പാട്ടിനു വേണ്ടി പുല്ലാങ്കുഴലിൽ ഈണമൊരുക്കിയത്. സുജിത് ഹൈദർ താഹ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അഖിൽ രാജ് വി.എസ് ആണ് മിക്സിങ് അസിസ്റ്റന്റ്. 

‘കന്യാതനൂജ കരുണാമയനേ

വിശ്വത്തിൻ നാഥനാം തമ്പുരാനേ

ലോകരക്ഷകാ വന്നീടുക നീ

മാനവഹൃദയേ വാണീടുവാനായി...’

കെ.എസ്.രശ്മിയുടെ കർമ (Karnatic Music America) ആണ് ‘കന്യാതനൂജ’ പ്രേക്ഷകർക്കരികിലെത്തിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അതിഹൃദ്യമായ ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോയുടെ സംവിധാനം നിർവഹിച്ചത് ഹരി അമരവിളയാണ്. സുഭാഷ് പാട്ടിനു വേണ്ടി ക്യാമറ ചലിപ്പിച്ചു. ജയപ്രകാശ്.പി ആണ് ഛായാഗ്രഹണ സഹായി. 

English Summary:

Kanya Thanuja devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com