ADVERTISEMENT

സുഹൃത്തായ മയോനി എന്ന പ്രിയ നായരെ സംഗീതലോകത്തേക്കു സ്വാഗതം ചെയ്ത് ഗോപി സുന്ദർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വൈറലാകുന്നു. ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂെടയാണ് പ്രിയയുടെ പിന്നണിഗാനരംഗത്തെ അരങ്ങേറ്റം. ‘എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’ എന്ന അടിക്കുറിപ്പോടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പ്രിയ പാടിയ പാട്ടും ഗോപി സുന്ദർ പങ്കുവച്ചു. 

ഗോപി സുന്ദർ ഈണമൊരുക്കിയ ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ഗോപിയും ആലാപനത്തിൽ പങ്കുചേർന്നു. ബി.െക.ഹരിനാരായണന്റേതാണു പാട്ടിന്റെ വരികൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ‘സോന ലഡ്‌കി’ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. നടി ദീപ്തി സതിയുടെ സ്റ്റൈലിഷ് ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്. 

പ്രിയ നായരുടെ ആലാപനത്തെ നിരവധി പേരാണു പ്രശംസിക്കുന്നത്. ആദ്യഗാനത്തെക്കുറിച്ച് പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട കുറിപ്പും ശ്രദ്ധ നേടുകയാണ്. ‘ഇതിഹാസമായ ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത മേഖലയിലെ എന്റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ട്. എനിക്ക് വളരെ സ്പെഷൽ ആയ, എന്റെ എല്ലാമെല്ലാമായ ആളോടൊപ്പം പാടാൻ ലഭിച്ച ഈ അദ്ഭുതകരമായ അവസരത്തിന് നന്ദി. എല്ലാവരോടും സ്നേഹം മാത്രം’, പ്രിയ കുറിച്ചു. 

പ്രിയ നായരുടെ ആദ്യഗാനത്തെ നിരവധി പേരാണു പ്രശംസിക്കുന്നത്. പ്രിയയും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രിയയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി പ്രിയ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

English Summary:

Gopi Sundar introduces new singer to the music world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com