ADVERTISEMENT

സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിട്ട് ഗായിക അമൃത സുരേഷ്. റഹ്മാനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക സന്തോഷം അറിയിച്ചത്. ‘ഒടുവിൽ അത് സംഭവിച്ചു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. 

അമൃത സുരേഷ് പങ്കിട്ട ചിത്രം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രം പകർത്തിയ നസീഫ് മുഹമ്മദിനോട് അമൃത നന്ദി അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിനോടു പ്രതികരിക്കുന്നത്. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്, സംഗീതസംവിധായകൻ ഗൗതം വിൻസെന്റ് എന്നിവരും കമന്റുകളുമായി എത്തി. 

മുൻപൊരിക്കൽ ദുബായ് എക്സ്പോയിൽ വച്ച് എ.ആർ.റഹ്മാനെ യാദൃച്ഛികമായി കണ്ടതിന്റെ സന്തോഷവും അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്’ എന്നായിരുന്നു റഹ്മാനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയെ അമൃത വിശേഷിപ്പിച്ചത്. 

English Summary:

Amrutha Suresh meets AR Rahman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com