‘പരസ്പരം പുകഴ്ത്തി ക്യാപ്ഷൻ എഴുതേണ്ട ആവശ്യമില്ലല്ലോ’; പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ച് വിധു
Mail This Article
16ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. സമൂഹമാധ്യമങ്ങളിൽ ഹ്രസ്വ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഇരുവരും പരസ്പരം ആശംസകൾ നേർന്നു. ദീപ്തിയെ ചേർത്തുപിടിക്കുന്ന ചിത്രം പങ്കിട്ട് വിധു കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്.
‘ദീപ്തി, അങ്ങനെ നമ്മൾ 16 വർഷം പിന്നിട്ടിരിക്കുകയാണല്ലേ? പരസ്പരം പുകഴ്ത്തി ക്യാപ്ഷൻ എഴുതേണ്ട ആവശ്യം ഒന്നും ഇല്ലാലോ നമ്മൾ തമ്മിൽ. ചിരിച്ചും ചിരിപ്പിച്ചും, പരസ്പരം വഴക്കിട്ടും നമുക്ക് ഇങ്ങനെയൊക്കെ തന്നെ ഹാപ്പി ആയിട്ടു മുന്നോട്ടു പോകാം. ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി മൈ മത്തായിച്ചാ’, വിധു കുറിച്ചു.
സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണു വിധുവിനും ദീപ്തിക്കും വിവാഹവാർഷിക ആശംസകൾ അറിയിക്കുന്നത്. 2008ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ദിനത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഓർമകളും ദീപ്തിയും വിധുവും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. യേശുദാസ് ആണ് ഇരുവർക്കും വിവാഹ ഹാരം എടുത്തു നൽകിയത്. അത് ജീവിതത്തിലെ മാഹാഭാഗ്യമായാണ് കാണുന്നതെന്ന് വിധുവും ദീപ്തിയും പറയുന്നു.