12 വർഷത്തെ സ്വപ്നം! രവി ബസ്രൂർ സംവിധായകനാകുന്നു
Mail This Article
×
കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ രവി ബസ്രൂർ സംവിധായകനാകുന്നു. ‘വീര ചന്ദ്രഹാസ’ എന്ന പേരിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടും.
രവി ബസ്രൂറും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന ‘വീര ചന്ദ്രഹാസ’ യക്ഷഗാനം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രവി ബസ്രൂറിന്റെ 12 വർഷത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. എൻ.എസ്.രാജ്കുമാർ ചിത്രം നിർമിക്കുന്നു. രവി ബസ്രൂർ തന്നെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. കിരൺകുമാർ ആർ ഛായാഗ്രഹണം നിർവഹിക്കുന്നു. കലാസംവിധാനം: പ്രഭു ബാഡിഗർ.
English Summary:
Ravi Basrur movie debut as a director
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.