ADVERTISEMENT

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ചു. മെജോ ജോസഫ് ഈണമൊരുക്കിയ ഗാനം അഫ്സൽ, വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാലപിച്ചു. 

‘ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്’ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. കടൽത്തീരത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ദൃശ്യങ്ങളാണ് പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ റുഷിൻ നായകനായെത്തുന്ന ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ദിനേശ് പണിക്കർ, ശ്രീജിത്ത്‌ രവി, സിനോജ്, ഇനിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രജീഷ് രാമൻ ആണ്. എഡിറ്റിങ്: സുജിത് സഹദേവ്. റോണി റാഫേൽ ആണ് ചിത്രത്തിനു വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ച് ചിത്രം പ്രദർശനത്തിനെത്തും. 

English Summary:

Oodhu peyyum song from Gangs of Sukumarakurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com