ADVERTISEMENT

അതീവ ഗ്ലാമർ ലുക്കിൽ ബോളിവുഡ് ഗാനത്തിൽ അഭിനയിച്ച് നടി മാളവിക മോഹനൻ. ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനരംഗത്തിലാണ് ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിക്കൊപ്പം ബിക്കിനിയിൽ താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബിൽ റിലീസായ ഗാനം 24 മണിക്കൂറിൽ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. 

സംഗീത‌ത്രയമായ ശങ്കർ എസ്സാൻ ലോയ് ഈണം പകർന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും പ്രതിഭ സിങ് ഭാഗേലും ചേർന്നാണ്. ജാവേദ് അക്തറിന്റേതാണ് വരികൾ. വിശാലിന്റെയും പ്രതിഭയുടെയും ആലാപനം ഈ ഗാനത്തെ വേറെ റേഞ്ചിലെത്തിച്ചുവെന്ന് ആരാധകർ പറയുന്നു. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ യുദ്ധ്ര. താരത്തിന്റെ ഗ്ലാമർ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഗാനരംഗത്തിലെ സിദ്ധാർഥിന്റെയും മാളവികയുടെയും കെമിസ്ട്രി അതിമനോഹരമായിരിക്കുന്നുവെന്നാണ് കമന്റുകൾ. ബോളിവുഡിൽ മാളവികയുടെ തകർപ്പൻ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകർ കുറിച്ചു. 

തിയറ്ററിൽ പ്രദർശനം തുടരുന്ന വിക്രം ചിത്രം തങ്കലാനിലും ഗംഭീര മേക്കോവറിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങളിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മാളവിക കാഴ്ച വച്ചത്. 2013ൽ ഇറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആയാണ് മാളവിക അഭിനയരംഗത്ത് എത്തുന്നത്. പിന്നീട്, തമിഴിലും കന്നടയിലും ഹിന്ദിയിലും മാളവിക സിനിമകൾ ചെയ്തു. മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്സ്' ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം. 

English Summary:

'Yudhra' is gearing up for its theatrical release. A love single from "Saathiya" that showcases the lead pair's amazing chemistry was recently released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com