രശ്മി പ്രകാശിന്റെ വരികൾക്ക് വേണുഗോപാലിന്റെ സ്വരം; ‘ചിങ്ങപ്പൊൻമേളം’ ഹൃദയങ്ങളിലേക്ക്
Mail This Article
പൂവിളികളുയരുകയായി... മാവേലിത്തമ്പുരാനെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയായി.... ഒരുമയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെ സന്ദേശമേകി വീണ്ടുമൊരോണക്കാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഓണമെന്നാൽ പാട്ടുകളുടെ മേളം കൂടിയാണ്. ‘ചിങ്ങപ്പൊൻമേളം’ എന്ന പേരിൽ പുറത്തിറങ്ങിയ ഓണപ്പാട്ടാണ് ഇപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്.
എഴുത്തുകാരിയും യുകെ മലയാളി നഴ്സുമായ രശ്മി പ്രകാശ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ജെയ്സൺ.ജെ.നായർ ഈണമൊരുക്കിയ ഗാനം മലയാളികളുടെ ഇഷ്ടഗായകൻ ജി.വേണുഗോപാൽ ആലപിച്ചു. അഞ്ജു കൃഷ്ണ, മെറിൻ ബേബി, അലക്സ് മാത്യു, ജോൺസൺ, ഋതു.ആർ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
വേണുഗോപാലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ഹൃദയവേണു ക്രിയേഷൻസിന്റെ ആദ്യ ഓണപ്പാട്ടാണ് ‘ചിങ്ങപ്പൊൻമേളം’. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. പാരമ്പര്യത്തിന്റെയും ഐശ്വര്യത്തിന്റെ സംസ്കാരത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മനോഹരദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ‘ചിങ്ങപ്പൊൻമേളം’.