ബന്ധങ്ങളുടെ ആഴം വിവരിച്ച് ‘ഓണമഴവില്ല്’; ഹൃദ്യം, സുന്ദരമീ കാഴ്ച
Mail This Article
ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഓണമഴവില്ല്’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ഡോ.രാജേഷ്.വി ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം റോബിൻ മലയാറ്റൂർ ആലപിച്ചു. മികച്ച ദൃശ്യവിരുന്നോടെ ഒരുങ്ങിയ ‘ഓണമഴവില്ല്’ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
ഓണമഴവില്ലായ് നാം
ഓർമകൾ തൻ വാനിലെ
ഓണപ്പൂവിളി കേൾക്കുവാൻ
ഓലഞ്ഞാലി വാ...
സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ആഴം വിവരിക്കുന്ന ഗാനമാണിത്. അതിമനോഹര ഓണക്കാഴ്ചകളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശ്രാവൺ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. തേജസ്, രാഹുൽ, ഷാരോൺ എന്നിവർ ചേർന്നു ഛായാഗ്രഹണവും അഭിലാഷ് ഉണ്ണി എഡിറ്റിങ്ങും നിർവഹിച്ചു.
രഘുപതി പൈ തന്നെ ഈണമൊരുക്കിയ ‘തമിഴീണത്തിരുവോണം’ എന്ന ഗാനവും ഇപ്പോൾ പ്രേക്ഷകസ്വീകാര്യത നേടുകയാണ്. ബി.ടി.അനിൽ കുമാർ വരികൾ കുറിച്ച ഗാനം ജോജി ആണ് ആലപിച്ചത്.