ADVERTISEMENT

ഓണത്തിന്റെ ഗൃഹാതുരത്വം പങ്കുവയ്ക്കുന്ന പാട്ടുമായി 'പൊന്നോണത്തുമ്പി' മ്യൂസിക് വിഡിയോ. ഓണക്കാലത്തിന്റെ നിറങ്ങളും നിറവും ആവേശവും പങ്കുവയ്ക്കുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

പൊന്നോണത്തുമ്പിക്ക് വരികൾ എഴുതിയിരിക്കുന്നത് ഡോ. ഹേമന്ദ് അരവിന്ദ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കോട്ടയം സ്വദേശിയായ രാജേഷ് മാത്യുവാണ്. 22 വർഷമായി സംഗീതലോകത്തു സജീവമായ പിയാനോ അധ്യാപകനും സംഗീത അധ്യാപകനുമാണ് രാജേഷ് മാത്യു. 

രാജേഷ് രാമനും മകൾ ലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  'ആഷിക് വന്ന ദിവസം' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് ലക്ഷ്മി രാജേഷ്. എ.ആർ റഹ്മാൻ സംഘടിപ്പിച്ച കവർ സോങ് മൽസരത്തിലെ വിജയികളിലൊരാളായിരുന്നു ലക്ഷ്മി. ഫെഫ്ക 2022ൽ സംഘടിപ്പിച്ച സംഗീതമത്സരത്തിലെ ഗ്ലോബൽ വിജയിയും ലക്ഷ്മി ആയിരുന്നു.

English Summary:

Ponnonathumbi Music Video Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com