ADVERTISEMENT

അമ്മ പൂർണിമ ഇന്ദ്രജിത്തിനൊപ്പമുള്ള രസകരമായ ഓണനിമിഷം പങ്കുവച്ച് മകൾ നക്ഷത്ര. തിരുവോണ ദിവസത്തെ മേക്കോവറിനു മുൻപും പിൻപുമുള്ള ലുക്കുകൾ ഉൾപ്പെടുത്തിയാണ് നക്ഷത്രയുടെ ഓണം സ്പെഷൽ റീൽ. ക്രീം, ഗോൾഡൻ നിറങ്ങളിലുള്ള സൽവാറിലായിരുന്നു നക്ഷത്ര പ്രത്യക്ഷപ്പെട്ടത്. ഗോൾഡൻ നിറത്തിൽ ഓണത്തുമ്പിയും പൂക്കളും എംബ്രോയിഡറി ചെയ്ത വയലറ്റ് നിറത്തിലുള്ള സാരിയായിരുന്നു പൂർണിമയുടെ വേഷം. 

പൃഥ്വിരാജ് നായകനായെത്തിയ ഉറുമിയിലെ 'ചിമ്മി ചിമ്മി' എന്ന ഗാനവും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ 'ഉണക്കമുന്തിരി' എന്ന ഗാനവുമാണ് റീലിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. നക്ഷത്രയെ വാത്സല്യത്തോടെ ചുംബിക്കുന്ന പൂർണിമയേയും വിഡിയോയിൽ കാണാം. അമ്മയുടെ ലിപ്സ്റ്റിക് പതിഞ്ഞ കവിൾ കുസൃതിയോടെ നക്ഷത്ര കാണിക്കുന്നുമുണ്ട്. 

'അമ്മയുടെ അതേ പകർപ്പാണല്ലോ നക്ഷത്ര' എന്നാണ് ആരാധകരുടെ കമന്റ്. അമ്മയുടെയും മകളുടെയും ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ കുറിച്ചു. രണ്ടു പേരുടെയും ഓണം ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പൂർണിമ ഇന്ദ്രജിത് പങ്കുവച്ച കുടുംബത്തിനൊപ്പമുള്ള ഓണചിത്രങ്ങൾ വൈറലായിരുന്നു. 

English Summary:

Nakshathra Indrajith's cute onam reel with mother Poornima Indrajith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com