ADVERTISEMENT

ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സം​ഗീത പരിപാടി പാതിയിൽ നിർത്തി ഗായിക ഷക്കീറ. മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷക്കീറയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ​ഗായിക പ്രകടനം പാതിയിൽ നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നിലായി നിന്ന് നൃത്തം ചെയ്യവേയാണ് ഒരാള്‍ തന്‍റെ വസ്ത്രത്തിന്‍റെ അടിയിലേക്ക് കാമറ ഫോക്കസ് ചെയ്യുന്നത് ഗായികശ്രദ്ധിച്ചത്. ഇത് കണ്ടയുടനെ തന്നെ അയാളോട് അങ്ങനെ ചെയ്യരുതെന്ന് ഷക്കീറ താക്കീത് നല്‍കുന്നുണ്ട്. എന്താണ് ചെയ്യുന്നത്, അത് പാടില്ല എന്ന് കൈകള്‍ കൊണ്ട് ആദ്യം ആഗ്യം കാണിച്ചു. വേദിയില്‍ തുടര്‍ന്ന ഷാക്കിറയ്ക്കു നേരെ അയാള്‍ ക്യാമറയുമായി അടുത്തതോടെ വേദിവിടുകയായിരുന്നു അവര്‍.

സംഭവത്തില്‍ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. എത്ര വലിയ സെലിബ്രിറ്റികള്‍ക്കു നേരെയും ഇത്തരത്തിലുള്ള ചില പ്രവര്‍ത്തികള്‍, അതും പൊതുമധ്യത്തിലുണ്ടാകുന്നുവെന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു, എങ്ങനെയാണ് ഇതുപോലെയുള്ളവരോട് പ്രതികരിക്കേണ്ടത്? എന്നാണ് പലരും കമന്‍റുമായി എത്തിയിരിക്കുന്നത്. സ്ത്രീസുരക്ഷ എന്ന വാക്ക് എത്രത്തോളം പ്രഹസനമാകുന്നുവെന്നതിന് തെളിവാണ് ഈ സംഭവം എന്നാണ് ചിലരുടെ കമന്‍റ്. ഇത്തരത്തില്‌‍ പെരുമാറുന്നവര്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടാകും, അല്ലാത്തപക്ഷം ഒരു സ്ത്രീയോട് എങ്ങനെ ഇത്രയും മോശമായി പെരുമാറാനാകും എന്നാണ് ചിലര്‍ കമന്‍റില്‍ ചോദിക്കുന്നത്.

English Summary:

Shakira Storms Off Stage After Catching Fans "Film Up Her Dress"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com