ഗ്രാമീണത്തനിമ നിറച്ച് ‘തിങ്കൾക്കലമാൻ’; ഹൃദയങ്ങളിൽ ഇടം പിടിച്ച് ഗാനം
Mail This Article
ഇന്ദ്രൻസും ജാഫർ ഇടുക്കിയും മുഖ്യ വേഷങ്ങളിലെത്തുന്ന ‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘തിങ്കൾക്കലമാൻ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് ഔദ്യോകമായി പുറത്തിറക്കിയത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന, ഗ്രാമീണത്തനിമ നിറയുന്ന ദൃശ്യങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.
റഷീദ് പാറക്കൽ പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നു. അർജുൻ.വി.അക്ഷയ ആണ് ഈണമൊരുക്കിയത്. അഭിജിത്ത് കൊല്ലം ഗാനം ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു.
റഷീദ് പാറക്കൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘കുട്ടന്റെ ഷിനിഗാമി’. അഷറഫ് പിലാക്കൽ ചിത്രം നിർമിക്കുന്നു. ശിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: സിയാൻ ശ്രീകാന്ത്.