ADVERTISEMENT

അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. വീട്ടുമുറ്റത്ത് സ്റ്റേജ് ഒരുക്കി അവിടെ വച്ചായിരുന്നു ലളിതമായ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റാണിക്ക് പിറന്നാൾ മംഗങ്ങൾ നേർന്നു രംഗത്തെത്തി. ബേബി പിങ്ക്–അക്വ ബ്ലൂ തീമിലായിരുന്നു അലങ്കാരങ്ങൾ. ചുവപ്പും പച്ചയും ഇടകലർന്ന ഫ്ലോറൽ സാരിയാണ് റാണി ധരിച്ചത്. ആഘോഷ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. 

റിമിയുടെ സഹോദരങ്ങളായ റീനുവും റിങ്കുവും അമ്മയുടെ പിറന്നാളാഘോഷത്തിനുണ്ടായിരുന്നു. ‘മികച്ചൊരു മകനെ വളർത്തിയെടുത്തതിന് മമ്മിക്കു നന്ദി. ജീവിതത്തിൽ നിങ്ങളെ രണ്ടുപേരെയും ലഭിച്ചതിനു ദൈവത്തോടു നന്ദി പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നും അദ്ഭുതപ്പെടുത്തുന്ന മമ്മിക്ക് പിറന്നാൾ മംഗളങ്ങൾ’ എന്നാണ് റിങ്കുവിന്റെ പങ്കാളിയും നടിയുമായ മുക്ത ആഘോഷചിത്രങ്ങൾ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിയതാണ് റിമിയുടെ അമ്മ റാണി ടോമി. നൃത്തവിഡിയോകളും മറ്റുമായി റാണി ആസ്വാദകർക്കു മുന്നിലെത്താറുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായിട്ടായിരുന്നു നൃത്തപരിശീലനം. അമ്മയുടെ വിശേഷങ്ങളെല്ലാം റിമി ടോമി പങ്കുവയ്ക്കുന്നതും പതിവാണ്.

English Summary:

Rimi Tomy celebrates birthday of mother Rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com