ADVERTISEMENT

ഫോർട്ട്കൊച്ചിയിലെ യേശുദാസിന്റെ പഴയ തറവാട് കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുദാസ് ഇന്ത്യക്കാരുടെ അവകാശമാണെന്നും എപ്പോഴെങ്കിലും അമേരിക്കയിലേക്ക് പോകുമ്പോൾ അവിടെനിന്നും യേശുദാസിനെ എടുത്തു കൊണ്ട് പോരുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

യേശുദാസിന്റെ തറവാട് വീടിനോടുചേർന്ന് അദ്ദേഹത്തിന്റെ അമ്മ നട്ടു വളർത്തിയ മാവിൽ സുരേഷ് ഗോപി വെള്ളമൊഴിച്ചു. 'ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കും.' സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പാട്ടുകേട്ട് വളർന്ന മാവാണിതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

'ഹൗസ് ഓഫ് യേശുദാസ് ' എന്നറിയപ്പെടുന്ന വീടിന്റെ ഇപ്പോഴത്തെ ഉടമ സി.എ. നാസർ സുരേഷ് ഗോപിയെ സ്വീകരിച്ചു. അമേരിക്കയിൽനിന്നും വീഡിയോ കോളിലെത്തിയ യേശുദാസിനോട് സുരേഷ് ഗോപി സംസാരിച്ചു. വീടിനോടുചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

English Summary:

Suresh Gopi visited the ancestral home of musician K. J. Yesudas in Fort Kochi. Suresh Gopi opined that Yesudas is a treasure of India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com