ADVERTISEMENT

‘ശ്രീബാലവിഘ്നേശ്വരനുണ്ണി’ എന്ന പേരിൽ പുറത്തിറങ്ങിയ ഭക്തിഗാന വിഡിയോ ആസ്വാദകഹൃദയങ്ങൾ ഏറ്റെടുക്കുന്നു. ഒ.കെ.രവിശങ്കറാണ് പാട്ടിന് ഈണമൊരുക്കിയത്. ഡോ.ദിനേശ് കൈപ്പിള്ളിയുടെ വരികൾക്ക് ലീന മനോജ് സ്വരമേകി. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

വിനായക ചതുർഥി ദിനത്തിൽ ക്ഷേത്രത്തിൽ ഒ.കെ.രവിശങ്കറിന്റെ സംഗീത കച്ചേരി ആസ്വദിക്കാനെത്തിയതായിരുന്നു ലീന മനോജ്. താനും ഒരു പാട്ട് പാടിക്കോട്ടെയെന്ന ലീനയുടെ അഭ്യർഥനയാണ് ഇപ്പോൾ ‘ശ്രീബാലവിഘ്നേശ്വരനുണ്ണി’ എന്ന പാട്ടിന്റെ പിറവിക്കു പിന്നിൽ. 

ആഗ്രഹം കേട്ടതോടെ ലീനയെക്കൊണ്ട് ഒരു ബാലവിഘ്നേശ്വരഗാനം പാടിപ്പിക്കണമെന്ന് വട്ടിയൂർക്കാവ് ശ്രീബാലവിഘ്നേശ്വര ക്ഷേത്ര പരിചാരകൻ മണികണ്ഠസ്വാമി, രവിശങ്കറിനോടു പറഞ്ഞു. ഒടുവിൽ ഹൃദ്യമായ ഒരു ഭക്തിഗാനം പിറവിയെടുത്തു. സുനീഷ് ബെൻസൺ ആണ് ഓഡിയോ മിക്സിങ് നിർവഹിച്ചിരിക്കുന്നത്. 

English Summary:

Balavigneshwaranunni devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com