സുഹൃത്തുക്കൾക്കൊപ്പം ‘ഗോലുമാല്’ ഡാൻസുമായി നൈല ഉഷ; വിഡിയോ വൈറൽ
Mail This Article
×
നടി നൈല ഉഷ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്തരംഗങ്ങൾ ആരാധകശ്രദ്ധ നേടുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് നടി ചുവടുവച്ചത്. ഓണാഘോഷവേളയിലായിരുന്നു സംഘത്തിന്റെ തകർപ്പൻ ചുവടുകൾ. കേരളാസാരിയാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ‘ഓണം ഓൺഗോയിങ്’ എന്ന അടിക്കുറിപ്പോടെയാണ് നൈല ഉഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ ‘ഗോലുമാല്’ എന്ന പാട്ടിനൊപ്പമാണ് നൈല ഉഷയും സുഹൃത്തുക്കളും ചുവടുവച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സുരേഷ് പീറ്റേഴ്സ് ഈണമൊരുക്കിയ ഗാനമാണിത്. മനോ, സുജാത മോഹൻ, എം.ജി.ശ്രീകുമാർ എന്നിവർ ചേർന്നാലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയുണ്ട്.
നൈല ഉഷ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.
English Summary:
Nyla Usha dancing with friends
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.