‘സ്തുതി’ പാട്ടുമായി കലക്ടർ ദിവ്യ.എസ്.അയ്യർ; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ
Mail This Article
‘ബോഗയ്‌ന്‍വില്ല’യിലെ പ്രമോ ഗാനം പാടി കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. ‘സ്തുതി’ എന്ന പേരിലുള്ള ഗാനം ആലപിക്കുന്നതിന്റെ റീൽ വിഡിയോ ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേമായ വിഡിയോയ്ക്കു നിരവധി പേർ പ്രതികരണങ്ങളും അറിയിക്കുന്നുണ്ട്. നന്ദി പറഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ ദിവ്യയുടെ വിഡിയോ ഷെയർ ചെയ്യുകയുമുണ്ടായി.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ‘സ്തുതി’ പുറത്തിറങ്ങിയത്. സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ഗാനരംഗത്തിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട്. വിനായക് ശശികുമാർ ആണ് ‘സ്തുതി’ക്ക് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണം നൽകിയ ഗാനം മേരി ആൻ അലക്സാണ്ടർ ആലപിച്ചു. സുഷിനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇടവേളയ്ക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ‘ബോഗയ്‌ന്‍വില്ല’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.