ADVERTISEMENT

ഐഐഎഫ്എ (ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്) അവാർഡ്സ് വേദിയെ ഇളക്കിമറിച്ച് ഷാറുഖ് ഖാനും വിക്കി കൗശലും. ഇരുവരും ഒന്നിച്ചു ചുവടുവയ്ക്കുന്നതിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘മേരെ മെഹ്ബൂബ് മേരെ സനം’ എന്ന പാട്ടിനൊപ്പമാണ് താരങ്ങളുടെ തകർപ്പൻ ചുവടുകൾ. 

വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഷാറുഖും വിക്കി കൗശലും പരസ്പരം ആലിംഗനം ചെയ്യുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ‘ജീവിതാവസാനം വരെ ഓർമിക്കാനുള്ളത്’ എന്ന അടിക്കുറിപ്പോടെ വിക്കി കൗശൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

പുഷ്പയിൽ സമാന്ത ആടിതകർത്ത ‘ഊ അന്തവാ’, ‘തോബ തോബ’, ‘ജൂമേ ജോ പത്താൻ’ എന്നീ ഗാനങ്ങൾക്കും ഷാറുഖ് ഖാനും വിക്കി കൗശലും ചുവടുവച്ചു. ഇരുവരുടെയും വിഡിയോകൾ വൈറലായിക്കഴിഞ്ഞു. 

English Summary:

Shah Rukh Khan And Vicky Kaushal dancing video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com