അദ്നാൻ സമിയുടെ മാതാവ് അന്തരിച്ചു; ഹൃദയം നുറുങ്ങി ഗായകന്റെ കുറിപ്പ്
Mail This Article
ഗായകൻ അദ്നാൻ സാമിയുടെ മാതാവ് നൗറീൻ സമി ഖാൻ (77) അന്തരിച്ചു. ഗായകൻ തന്നെയാണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്മയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് വിയോഗവാർത്ത അദ്നാൻ സമി അറിയിച്ചത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട മാതാവ് ബീഗം നൗറീൻ സമി ഖാന്റെ വിയോഗം ഏറ്റവും വലിയ ദുഃഖത്തോടെയും അനന്തമായ വേദനയോടും കൂടി ഞാൻ അറിയിക്കുന്നു. അഗാധമായ ദുഃഖം ഞങ്ങളെ കീഴടക്കിയിരിക്കുകയാണ്. എല്ലാവരുമായും സ്നേഹവും സന്തോഷവും പങ്കിട്ട അവിശ്വസനീയമായ ഒരു സ്ത്രീയായിരുന്നു അമ്മ. ഞങ്ങൾ അമ്മയെ വളരെയധികം മിസ് ചെയ്യും. ആത്മാവിന് വേണ്ടി പ്രാർഥിക്കുകയാണ്’, അദ്നാൻ സമി കുറിച്ചു.
ഇക്കഴിഞ്ഞ മതൃദിനത്തിൽ അമ്മയെക്കുറിച്ച് അദ്നാൻ സമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ ഓർമച്ചിത്രം പങ്കിട്ടുകൊണ്ട് ഗായകൻ കുറിച്ച വാക്കുകൾ ഇപ്പോൾ വേദനയാവുകയാണ്.