ADVERTISEMENT

പുതിയ ചിത്രമായ ജിഗ്റയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റില്‍ പാട്ട് പാടി കയ്യടി വാങ്ങി നടി ആലിയ ഭട്ട്. ‘പുഷ്പ’ എന്ന ചിത്രത്തിൽ സമാന്ത ആറാടിയ ഐറ്റം സോങ് ‘ഊ അന്തവാ...’ ആണ് ആലിയ ആലപിച്ചത്. അവതാരക ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ആലിയയുടെ ഗാനാലാപനം. 

താൻ ആദ്യമായാണ് ഇത് പാടുന്നതെന്ന ആമുഖത്തോടെ ആലിയ പാടിത്തുടങ്ങി. തൊട്ടടുത്തിരുന്ന നടി സമാന്തയോട്, ‘ഞാൻ ഇത് നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യട്ടെ’ എന്നും ആലിയ ചോദിച്ചു. വരികളുടെ അർഥം എന്താണെന്നു ചോദിച്ചതിനു ശേഷമാണ് പാടിത്തുടങ്ങിയത്. ഫോൺ സ്ക്രീനിൽ നോക്കി ‘ഊ അന്തവാ...’ എന്നു പാടിയ ആലിയ ചുറ്റുമുണ്ടായിരുന്നവരുടെ കയ്യടി നേടി. ആലിയ മികച്ച രീതിയിൽ പാടിയെന്ന് ചടങ്ങിൽ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു. ആലിയയെ ആലിംഗനം ചെയ്താണ് സമാന്ത സന്തോഷം അറിയിച്ചത്. ഇതിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായി. 

‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഒറ്റപ്പാട്ടിനു വേണ്ടി സമാന്ത 5 കോടി പ്രതിഫലം വാങ്ങിയിരുന്നു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന് ഇന്നും ആരാധകർ ഏറെയുണ്ട്. 

English Summary:

Alia Bhatt singing Oo Antava song for Samantha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com