ADVERTISEMENT

‘വേട്ടയ്യൻ’ ഓഡിയോ ലോഞ്ച് വേദിയെ കിടിലം കൊള്ളിച്ച് തെന്നിന്ത്യയുടെ സ്വന്തം സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദർ. ചെന്നൈയിൽ നടന്ന ചടങ്ങിലെ അനിരുദ്ധിന്റെ പവർ പാക്ഡ് പ്രകടനത്തിന്റെ വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. വേട്ടയ്യനിലെ ‘ഹണ്ടർ’ എന്ന പാട്ട് അനിരുദ്ധ് വേദിയിൽ ആലപിച്ചു. 

അനിരുദ്ധിന്റെ പ്രകടനത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കഴിഞ്ഞു. വേട്ടയ്യനിലെ മുഖ്യ താരങ്ങളായ രജനികാന്ത്, മഞ്ജു വാരിയർ തുടങ്ങിയവർ അനിരുദ്ധിന്റെ പാട്ട് ആസ്വദിക്കുന്നതു ദൃശ്യങ്ങളിൽ കാണാനാകും. ‘അനിരുദ്ധ് വേദിയിൽ തീ പടർത്തി’ എന്നാണ് ആരാധകരുടെ കമന്റുകൾ. 

ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. നേരത്തേ പുറത്തിറങ്ങിയ ‘മനസ്സിലായോ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു. ഹണ്ടറും പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഓഡിയോ ലോഞ്ച് വേദിയിലെ അനിരുദ്ധിന്റെ ‘തീ പാറും’ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. 

ടി.ജി.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് സിനിമയില്‍  രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വേട്ടയ്യൻ’. 

English Summary:

Anirudh's Power Packed performance at Vettaiyan Audio Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com