ADVERTISEMENT

കഥകളിച്ചെണ്ടയിലെ ഇതിഹാസ പുരുഷനും  കലാസാഗർ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിന്റെ 32ാം ചരമവാർഷികം ഗുരുസ്മരണദിനമായി ആചരിക്കും. വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തിലെ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ സ്മൃതിമണ്ഡപത്തിൽ 14നു വൈകിട്ട് 6 മണിക്ക് അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യും. 

കലാസാഗർ പ്രസിഡന്റ് ടി.കെ.അച്യുതൻ അധ്യക്ഷനാകും. സദനം കഥകളി അക്കാദമി ചെയർമാൻ ഡോ.പി.കെ.മാധവൻ മുഖ്യാതിഥിയാകും. യോഗത്തിൽ കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ.ജി.വാസുദേവൻ നായരെയും കഥകളി മദ്ദളാചാര്യൻ കലാമണ്ഡലം രാമൻകുട്ടിയെയും കഥകളി അണിയറ കലാകാരൻ കലാമണ്ഡലം നമ്പ്യാരത്ത് അപ്പുണ്ണിത്തരകനെയും ആദരിക്കും. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പൂതനാമോക്ഷം കഥകളി അരങ്ങേറുമെന്നു കലാസാഗർ സെക്രട്ടറി രാജൻ പൊതുവാൾ അറിയിച്ചു. 

English Summary:

Tribute for Kalamandalam Krishnankutty Poduval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com