ADVERTISEMENT

‘മോഹം കൊണ്ടു ഞാൻ.....’ ഹിറ്റ് ഗാനം വീണ്ടും പി.ജയചന്ദ്രൻ ആലപിച്ചപ്പോൾ ആരാധകരുടെ മനസ്സു നിറഞ്ഞു. ഒരാഴ്ച മുൻപ് തൃശൂരിലെ പരിപാടിയിൽ പി.ജയചന്ദ്രൻ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിലും സൂപ്പർഹിറ്റ്. തൃശൂർ ടൗൺ ഹാളിലെ വേദിയിൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് പി.ജയചന്ദ്രൻ പാട്ടു പാടിയത്. ഇരുന്നുകൊണ്ടുള്ള മറുപടി പ്രസംഗത്തിനു ശേഷം പെട്ടെന്ന് അദ്ദേഹം പാടുകയായിരുന്നു. ജോൺസനെയും ഔസേപ്പച്ചനെയും ദേവരാജന് പരിചയപ്പെടുത്തിയതു താനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എന്നാൽ, അവർ ഉണ്ടാക്കിയ വളർച്ച അവരുടെ കഴിവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ വിഡിയോ വളരെ വേഗം ആരാധകശ്രദ്ധ നേടി. ‘എന്നും മധുരമീ നാദം’ എന്നാണ് ഗായകൻ സുദീപ് കുമാർ വിഡിയോയ്ക്ക് താഴെ കുറിച്ച കമന്റ്. ‘പ്രായമെ, നിങ്ങൾക്ക് അയാളെ തളർത്താം പക്ഷേ, അയാളുടെ ശബ്ദത്തെ തളർത്താൻ പറ്റില്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഭാവഗായകന്റെ ശബ്ദത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ആരാധകർ കുറിച്ചു. 

കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദിയുടെ ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങി പി.ജയചന്ദ്രൻ ഗാനമാലപിക്കുന്നു. സത്യൻ അന്തിക്കാട്, ഔസേപ്പച്ചൻ, റാണി ജോൺസൺ, കെ.ജെ.ബേബി. എന്നിവർ സമീപം.
കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദിയുടെ ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങി പി.ജയചന്ദ്രൻ ഗാനമാലപിക്കുന്നു. സത്യൻ അന്തിക്കാട്, ഔസേപ്പച്ചൻ, റാണി ജോൺസൺ, കെ.ജെ.ബേബി. എന്നിവർ സമീപം.

കുറച്ചു മാസങ്ങൾക്കു മുൻപ് ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരുന്നു മലയാളികളുടെ ഭാവഗായകൻ. അവയെല്ലാം അതിജീവിച്ച് സംഗീതരംഗത്ത് തിരിച്ചെത്തിയത് ആരാധകരെ ആവേശത്തിലാക്കി. കഴിഞ്ഞ മാസം റെക്കോർഡിങ്ങിന് പാടാനും അദ്ദേഹം എത്തിയിരുന്നു. 

English Summary:

Witness the legendary P. Jayachandran captivate audiences once again with his timeless hit "Moham Kondu Njan." This viral video from Thrissur proves that age cannot diminish his mesmerizing voice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com